വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പിടിയില്‍

Published : May 29, 2022, 10:45 PM IST
വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പിടിയില്‍

Synopsis

കഞ്ചാവ് വിൽപ്പന നടത്തുന്ന ഫൈസൽ വിൽപ്പനയ്ക്കായിട്ടാണ് വീട്ടിൽ കഞ്ചാവുചെടികൾ നട്ടുവളർത്തിയതെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കിൽ എൻ.ഫൈസലി(20)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവു വിൽപ്പനയുള്ള ഫൈസൽ വിൽപ്പനയ്ക്കായിട്ടാണ് വീട്ടിൽ കഞ്ചാവുചെടികൾ നട്ടുവളർത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് കഞ്ചാവു വിൽപ്പന നടത്തുന്ന പത്തിലധികം യുവാക്കൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഒരുമാസം മുൻപ് ഇതിൽ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ബൈക്കുകളിൽ കറങ്ങി നടന്ന് ചെറിയ പൊതികളാക്കിയാണ് ഇവർ കഞ്ചാവ് വിൽക്കുന്നത്. പ്രധാനമായും കോളേജ് വിദ്യാർഥികളാണ് ഇവരുടെ ഇര. കഞ്ചാവ് ഉപയോഗിച്ച് പ്രദേശത്ത് അക്രമങ്ങളിൽ ഏർപ്പെടുന്നതും പതിവായിരുന്നു. ഇത് തടയുന്നതിനുവേണ്ടി സമീപദിവസങ്ങളിൽ നാട്ടുകാർ സംഘടിച്ച് റസിഡൻറ്‌സ്‌ അസോസിയേഷൻ രൂപവത്‌കരിച്ച് എക്‌സൈസിനും പോലീസിനും പരാതികൾ നൽകിയിരുന്നു. നെടുമങ്ങാട് സി.ഐ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്