വടകരയിൽ അമ്മിക്കല്ലുകൊണ്ട് അമ്മാവന്‍റെ തലയ്ക്കടിച്ച് മരുമകന്‍; ക്രൂരത സഹോദരന്മാർ തമ്മിലുള്ള വഴക്ക് തടയാനെത്തിയപ്പോള്‍

Published : Jan 15, 2026, 08:46 PM IST
Metate

Synopsis

സഹോദരന്മാർ തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ പരിഹരിക്കാനായാണ് സത്യാനാഥന്‍ എത്തിയത്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി അമ്മിക്കല്ലുകൊണ്ട് തലക്കടിച്ചത്.

കോഴിക്കോട്: വഴക്ക് തടയാനെത്തിയ അമ്മാവനെ യുവാവ് അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കോഴിക്കോട് വടകര പുതുപ്പണത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുതുപ്പണം സ്വദേശി പുതിയോട്ടില്‍ സത്യാനാഥനാ(55)നാണ് പരിക്കേറ്റത്. സംഭവത്തില്‍ സത്യനാഥന്റെ മരുമകനായ പുതിയോട്ടില്‍ പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

പ്രവീണും സഹോദരനും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ പരിഹരിക്കാനായാണ് സത്യാനാഥന്‍ എത്തിയത്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊടുന്നനെ പ്രവീണ്‍ അടുക്കളയിലേക്ക് പോയി അമ്മിക്കല്ലുമായി തിരികെ വരികയും സത്യനാഥന്റെ തലയില്‍ അടിക്കുകയുമായിരുന്നു എന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇയാളെ വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തി പ്രവീണിനെ അറസ്റ്റ് ചെയ്യുകയും വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥികളെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച ഹോം ഗാർഡിനെ ലോറി ഇടിച്ചു, വിദ്യാർത്ഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കൊല്ലത്ത് സായി സ്പോർട്‌സ് ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി