മുക്കുപണ്ടം പണയം വെച്ച് എട്ട് ലക്ഷം തട്ടി; ഒളിവിലായിരുന്ന പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

Published : Aug 04, 2022, 12:17 AM IST
മുക്കുപണ്ടം പണയം വെച്ച് എട്ട് ലക്ഷം തട്ടി;  ഒളിവിലായിരുന്ന പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

Synopsis

കേസെടുത്തതോടെ പ്രതി തമിഴ് നാട്ടിലേക്ക് കടന്ന് ഒളിവിൽ  താമസിച്ചു വരികയായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പൂച്ചാക്കൽ: ആലപ്പുഴയില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍.  മുഹമ്മ പഞ്ചായത്ത് 9-ൽ പട്ടാറച്ചിറ വീട്ടിൽ ബന്നി മകൻ സോനുവിനെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെഡറൽ ബാങ്കിന്‍റെ പൂച്ചാക്കല്‍ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 8,00,000 രൂപ തട്ടിയെടുത്ത് കേസ്സിൽ ഒളിവിലായിരുന്നു ഇയാള്‍.

2021 ഫെബ്രുവരിയിലാണ് സോനു ഫെഡറൽ ബാങ്കിൽ പണയത്തട്ടിപ്പു നടത്തിയത്.  തട്ടിപ്പ് മനസിലാക്കി ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിൽ കേസ്സ് എടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കേസെടുത്തതോടെ പ്രതി തമിഴ് നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ചേർത്തല ഡി.വൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.  

പൂച്ചാക്കൽ പൊലീസ് ഇൻസ്പെക്ടർ അജയ്മോഹൻ, സബ് ഇൻസ്പെക്ടർ ജേക്കബ് കെ.ജെ., സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രവീഷ്, അരൂൺ, ഗിരീഷ്, നിധിൻ, ബൈജു. അനീഷ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി പാലാരിവട്ടം, ചേർത്തല, പൂച്ചാക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ വിവിധ കേസ്സുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു.

Read More : കടം വാങ്ങിയ 200 രൂപയെ ചൊല്ലി മര്‍ദ്ദനം, കൊല്ലത്തെ കുടുംബം യുവാവിനെ ആക്രമിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ബലമായി വീട്ടമ്മയുടെ ഫോട്ടോ എടുത്തു, 4 വർഷം ഭീഷണി, പണവും സ്വർണവും സ്വന്തമാക്കി; ഒടുവിൽ പിടിയിൽ

കൊച്ചി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും കവർന്നയാൾ പിടിയിൽ. മുളന്തുരുത്തി പെരുമ്പിള്ളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത്ത് രാജൻ (37) നെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. താൽകാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ ആക്രമണം. ബലം പ്രയോഗിച്ച് വീട്ടമ്മയുടെ ഫോട്ടോകൾ എടുക്കുകയും അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ 4 വർഷത്തോളമായി പണം വാങ്ങുകയുമായിരുന്നു.

 ഇതിന്‍റെ പേരിൽ ഇയാൾ സ്വർണ്ണവും മൊബൈൽ ഫോണും കൈക്കലാക്കി. തുടർന്ന് വീട്ടമ്മ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സബ് ഇൻസ്പെക്ടർ മാരായ എസ് എൻ സുമതി, ടി കെ കൃഷ്ണകുമാർ, എ എസ് ഐ കെ.എം.സന്തോഷ്കുമാർ, എസ് സി പി ഒ മാരായ അനിൽകുമാർ, മിഥുൻ തമ്പി, തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി