സ്ഥിരം തേങ്ങ മോഷണം, ആളെ പൊക്കി, ചോദിച്ചപ്പോൾ ഇന്‍റർ ലോക്കുകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

Published : Feb 11, 2025, 06:48 PM IST
സ്ഥിരം തേങ്ങ മോഷണം, ആളെ പൊക്കി, ചോദിച്ചപ്പോൾ ഇന്‍റർ ലോക്കുകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

Synopsis

സൈക്കിളിൽ വരികയായിരുന്ന  പ്രകാശിനെ തടഞ്ഞു നിർത്തി പ്രതി ഇന്റർ ലോക്ക് കട്ട ഉപയോഗിച്ച് മുഖത്തും വാരിയെല്ല് ഭാഗത്തും ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കായംകുളം: ആലപ്പുഴ കായംകുളത്ത് തേങ്ങ മോഷ്ടിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കൃഷ്ണപുരം പുള്ളിക്കണക്ക് ഷീജാ ഭവനത്തില്‍ നൗഫൽ (30) ആണ് പിടിയിലായത്. പുള്ളിക്കണക്ക് സ്വദേശിയായ പ്രകാശിന്റെ പറമ്പിൽ നിന്നും സ്ഥിരമായി നൗഫൽ തേങ്ങ മോഷ്ടിച്ചിരുന്നു. ഇത് കണ്ടെത്തി ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് പ്രതി വീട്ടുടമ പ്രകാശിനെ കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചത്. 

സൈക്കിളിൽ വരികയായിരുന്ന  പ്രകാശിനെ തടഞ്ഞു നിർത്തി പ്രതി ഇന്റർ ലോക്ക് കട്ട ഉപയോഗിച്ച് മുഖത്തും വാരിയെല്ല് ഭാഗത്തും ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രദേശവാസികൾക്ക് ശല്യമായ നൗഫലിനെതിരെ മുമ്പും നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. കായംകുളം സി ഐ അരുൺ ഷായുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, അശോക്, സജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More : അമ്മയോട് വഴക്കിട്ട് രാത്രി 17കാരി വീടുവിട്ടിറങ്ങി, വ്യാപക തെരച്ചിൽ, ഒടുവിൽ ആശ്വാസം; കുട്ടിയെ കണ്ടെത്തി പൊലീസ്

PREV
Read more Articles on
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!