സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ എത്തിച്ച് ബലമായി എംഡിഎംഎ നൽകി പീഡിപ്പിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ

Published : Nov 29, 2024, 04:55 PM ISTUpdated : Nov 29, 2024, 04:57 PM IST
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ എത്തിച്ച് ബലമായി എംഡിഎംഎ നൽകി പീഡിപ്പിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ

Synopsis

കോഴിക്കോട് ബീച്ചില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ എത്തിച്ച ശേഷം എംഡിഎംഎ നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മാരക ലഹരിമരുന്നായ എംഡിഎംഎ നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണര്‍ ചാക്കേരിക്കാട് പറമ്പ് ഷാക്കിര്‍ നിവാസില്‍ മുഹമ്മദ് കൈഫ്(22) ആണ് പിടിയിലായത്. പോക്‌സോ നിയമ പ്രകാരം കോഴിക്കോട് ടൗണ്‍ പൊലീസാണ് കൈഫിനെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ബീച്ചില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ബൈക്കില്‍ കയറ്റി റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ എത്തിക്കുകയും ബലമായി എംഡിഎംഎ നല്‍കി ലൈംഗികാതിക്രമം നടത്തുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. 

ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിതേഷ്, എസ്‌ഐമാരായ കെ മുരളീധരന്‍, ഷബീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട സംഘം കോഴിക്കോട് മിഠായിത്തെരുവില്‍ വെച്ചാണ് കൈഫിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

READ MORE: ഓർഡർ ചെയ്തത് റോൾ, പാഴ്‍സൽ എത്തിയതും പൊലീസിനെ വിളിച്ച് യുവതി, ‍പരിശോധിച്ചപ്പോൾ കണ്ടത്

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി