പുലർച്ചെയെത്തി 17-കാരിയെ വിളിച്ചിറക്കി, ബെംഗളൂരുവിലെത്തിച്ച് പീഡനം; യുവാവും ഒത്താശ ചെയ്ത അമ്മാവനും പിടിയിൽ

Published : Mar 24, 2023, 12:49 PM IST
പുലർച്ചെയെത്തി 17-കാരിയെ വിളിച്ചിറക്കി, ബെംഗളൂരുവിലെത്തിച്ച് പീഡനം; യുവാവും ഒത്താശ ചെയ്ത അമ്മാവനും പിടിയിൽ

Synopsis

ബാംഗ്ലൂരിലെ ഹുസൂരിൽ എത്തിയ ഇരുവരും ഇവിടെ മുറിയെടുത്ത് ഒരു മാസക്കാലമായി താമസിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിൽ പല തവണ ജീവിമോൻ കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവും ഇയാൾക്ക് സഹായം ഒരുക്കിയ അമ്മാവനും പിടിയിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി ജീവി മോൻ (27), അമ്മാവൻ ജറോൾഡിൻ (40) വയസ് എന്നിവരാണ് വലിയമല പൊലീസിന്‍റെ പിടിയിലായത്. ഇരുവർക്കും എതിരെ തമിഴ്നാട്ടിൽ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

20ന് പുലര്‍ച്ചെ വലിയമല സ്വദേശിനിയായ 17കാരിയെ ജീവിമോൻ വീട്ടിൽ നിന്ന് കടത്തിക്കൊണ്ട് പോകുന്നത്. തുടർന്ന് ബാംഗ്ലൂരിലെ ഹുസൂരിൽ എത്തിയ ഇരുവരും ഇവിടെ മുറിയെടുത്ത് ഒരു മാസക്കാലമായി താമസിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിൽ പല തവണ ജീവിമോൻ കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ്  അന്വേഷണം നടത്തിവരവെയാണ് ഇരുവരും ബെംഗളൂരുവില്‍ നിന്നും  പിടികൂടിയത്. യുവാവിനെ ചോദ്യം ചെയ്തതോടെയാണ് അമ്മാവനും പിടിയിലായത്. പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോകാൻ സഹായം ഒരുക്കിയതിനും കൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തതിനാണ് അമ്മാവൻ ജറോൾഡിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന്  വലിയമല സി ഐ ഒ.എ സുനിൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. പിടിയിലായ ഇരുവർക്കും എതിരെ തമിഴ്നാട്ടിൽ നിരവധി കേസുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

Read More : സ്വപ്ന സുരേഷിന്‍റെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം; പ്രതിപക്ഷ നേതാവ് സൈബര്‍ പൊലീസില്‍ പരാതി നല്‍കും

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം