മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

Published : Aug 30, 2022, 03:27 PM ISTUpdated : Aug 30, 2022, 03:28 PM IST
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

Synopsis

കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ പലയിടത്ത് താമസിച്ച് യുവാവ് പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കാവനൂര്‍: മലപ്പുറം ജില്ലയിലെ കാവനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  അസം സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബംഗാള്‍ സ്വദേശിയായ മഹീന്ദ്രനെയാണ് (27) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കാവനൂരില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന അസം സ്വദേശിയായ പതിനഞ്ചുകാരിയെ ആഗസ്റ്റ് 26നാണ് വീട്ടില്‍ നിന്നും കാണാതായത്.

കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം അരീക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്ത് നിന്നും പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇരുവരും എറണാകുളത്തുണ്ടെന്ന് മനസിലാക്കിയ അരീക്കോട് പൊലീസ് എറണാംകുളത്തെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തി. 

കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ പലയിടത്ത് താമസിച്ച് യുവാവ് പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ പ്രതി മഹീന്ദ്രന് നാട്ടില്‍ ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കി മഹീന്ദ്രനെ  പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്. എച്ച്. ഒ എം. അബ്ബാസ് അലിയുടെ നേതൃത്വത്തില്‍ അഡീഷനല്‍ എസ്. ഐ അമ്മദ്, എ. എസ്. ഐ കബീര്‍, ജയസുധ, സജീര്‍, സ്വയംപ്രഭ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിലലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപിച്ച കേസില്‍ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട വല്ലനയിൽ ആണ് സംഭവം.  കുറിച്ചിമുട്ടം സ്വദേശി സോനു വർഗീസാണ് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ സോനു വർഗീസ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും  കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ആറന്മുള പൊലീസിൽ പരാതി നൽകി.

Read More : കൊച്ചിയിൽ ബൈക്ക് മോഷ്ടിച്ച് സുഹൃത്തിന് ഓടിക്കാൻ കൊടുത്തു, കറങ്ങി നടന്ന് പൊലീസിന്റെ വലയിൽ, ഒടുവിൽ മോഷ്ടാവും

തുടർന്ന് പെണ്‍കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്.  ഒരു കൊല്ലം മുൻപാണ് പെൺകുട്ടി യുവാവുമായി പരിചയപ്പെടുന്നത്. ഇതിനിടിയിൽ പല തവണ യുവാവ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് മൊഴി. പ്രതി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയെന്നും പരാതിയിലുണ്ട്.  കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ കത്തിയെ ചൊല്ലി തർക്കം, പനക്കുല ചെത്തുന്ന കത്തികൊണ്ട് യുവാവിനെ കൊലപ്പെടുത്തി, പ്രതി ഒളിവിൽ
അതിജീവിതക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ശ്രീനാ ദേവി കുഞ്ഞമ്മ