Asianet News MalayalamAsianet News Malayalam

മുമ്പും ആത്മഹത്യാ ശ്രമം, അന്ന് രക്ഷിച്ചത് വഴിയാത്രക്കാര്‍: ആശമോളുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം

രണ്ടു വർഷം മുൻപ് മാതാവിന്‍റെ പീഡനത്തെ തുടർന്ന് ആശമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി ആത്മഹത്യ ശ്രമം നടത്തിയിരുന്നു. അന്ന് വീടുവിട്ടിറങ്ങിയ കുട്ടിയെ വഴിയാത്രകർ കണ്ടെത്തി വലിയമല പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

Mystery in death of nedumangad native Asha mole  police starts investigation
Author
First Published Jan 12, 2023, 7:54 AM IST

തിരുവനന്തപുരം: നെടുമങ്ങാട് പനയ്ക്കോട് യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍. കഴിഞ്ഞ ഞായറാഴ്ച്ച പനയ്ക്കോട് പാമ്പൂരിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ ആശാമോളുടെ(21) മരണത്തിലാണ് പ്രദേശവാസികള്‍ ദുരൂഹത ആരോപിക്കുന്നത്.  ആശമോളുടെ ആത്മഹത്യയെക്കുറിച്ച്  സമഗ്ര അന്വേഷണം വേണമെന്നും ദുരൂഹതകൾ മറനീക്കണമെന്നും ആവശ്യപ്പെട്ട് നാടപൊലീസിനെ സമീപിച്ചിരിക്കുകയാണ് പ്രദേശവാസികള്‍.

ആശമോള്‍  മാതാവിൽ നിന്ന് നിരന്തര പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രണ്ടു വർഷം മുൻപ് മാതാവിന്‍റെ പീഡനത്തെ തുടർന്ന് ആശമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി ആത്മഹത്യ ശ്രമം നടത്തിയിരുന്നു. അന്ന് വീടുവിട്ടിറങ്ങിയ കുട്ടിയെ വഴിയാത്രകർ കണ്ടെത്തി വലിയമല പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് കുട്ടിയെ പൊലീസുകാരുടെ നേതൃത്വത്തിൽ വീട്ടിൽ തിരികെ എത്തിച്ച ശേഷം മാതാവിന് താക്കീതു നൽകിയിരുന്നു. 

ആശയുടെ മാതാവ് സുജ കുട്ടിയെ മാനസികാരോഗിയാണെന്ന് ചിത്രീകരിച്ച് അന്വേഷണതെ ആട്ടിമറിക്കാനുള്ള ശ്രെമം നടത്തുന്നുണ്ടെന്നും നാട്ടുകാർ  ആക്ഷേപം ഉന്നയിക്കുന്നുണ്ട്. അതിനാൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട്  15 ഓളം പേർ ചേർന്ന് ഒപ്പിട്ട പരാതി വലിയമല പൊലീസിന് നൽകിയിട്ടുണ്ട്. ആശയെ തീപ്പൊള്ളലേറ്റ് ജീവനൊടുക്കിയ നിലയില്‍ കണ്ട ദിവസം രാവിലെ അമ്മ അടിച്ചതായി അനുജൻ നാട്ടുകാരോട് പറഞ്ഞിരുന്നു. 

സംഭവ ദിവസം വീട്ടിൽ ആശയും ആശയുടെ സഹോദരങ്ങളും മാത്രമാണ്  ഉണ്ടായിരുന്നത്.  സംഭവത്തിന്റെ തലേ ദിവസവും വീട്ടിൽ വഴക്കായിരുന്നതായി പരിസര വാസികൾ പറയുന്നു. സുജയുടെ ആദ്യ ഭർത്താവിന്റെ മകളാണ് ആശമോള്‍. നാട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ വാസികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വലിയമല പൊലീസ് വ്യക്തമാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Read More : പനമരത്ത് യുവതിയെ ആക്രമിച്ചത് മുതലയോ ചീങ്കണ്ണിയോ എന്ന് ഉറപ്പിക്കാനാകാതെ വനംവകുപ്പ്

Follow Us:
Download App:
  • android
  • ios