പാത്രം കഴുകുന്നതിനിടെ ഭിന്നശേഷിക്കാരിയെ വീടിനകത്തേക്ക് വലിച്ചിഴച്ചു, ക്രൂര പീഡനം; എടക്കരയിൽ യുവാവ് അറസ്റ്റിൽ

Published : Apr 22, 2025, 12:33 PM IST
പാത്രം കഴുകുന്നതിനിടെ ഭിന്നശേഷിക്കാരിയെ വീടിനകത്തേക്ക് വലിച്ചിഴച്ചു, ക്രൂര പീഡനം; എടക്കരയിൽ യുവാവ് അറസ്റ്റിൽ

Synopsis

പിടിയിലായ സുരേഷ് ലഹരി ഉപയോഗിക്കുന്നയാളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളുമാണെന്ന് വഴിക്കടവ് പൊലീസ് പറഞ്ഞു.

മലപ്പുറം: എടക്കരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വഴിക്കടവ് മരുത കാഞ്ഞിരത്തിങ്ങൽ വെള്ളാരംകുന്നിലെ പടിക്കൽ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പകലാണ് സംഭവം. യുവതി പാത്രങ്ങൾ കഴുകുന്നതിനിടെ പിറകിലൂടെ വന്ന പ്രതി യുവതിയെ കടന്നുപിടിച്ച് വീട്ടിനകത്തേക്കുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

വിവരമറിഞ്ഞ യുവതിയുടെ ഭർത്താവും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതിയെ പിടികൂടിയത്. സുരേഷ് ലഹരി ഉപയോഗിക്കുന്നയാളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളുമാണെന്ന് വഴിക്കടവ് പൊലീസ് പറഞ്ഞു. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, തല്ലുപിടിക്കേസ് തുടങ്ങി ഏഴോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കാപ്പ കേസിൽ ഉൾപ്പെടുത്തുന്നതിന് പൊലീസ് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More :  റിനോ പാലക്കാട് ഭാര്യ വീട്ടിലെത്തിയത് രേഷ്മയെ കൊല്ലാൻ, ബൈക്ക് കണ്ട് ഓടി മാറിയതിനാൽ രക്ഷ; വലവിരിച്ച് പൊലീസ്

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്