വീട്ടിൽ കയറി മോഷ്ടിച്ചത് അരലക്ഷം രൂപയുടെ ബോട്ട് എഞ്ചിൻ, ഉടമ തന്നെ തൊണ്ടി കണ്ടെത്തി, ഒടുവിൽ പ്രതി പിടിയിൽ

By Web TeamFirst Published Mar 27, 2024, 10:19 AM IST
Highlights

മോഷ്ടാവ് വിറ്റ എഞ്ചിൻ ജ്യോതിഷ് കുമാർ തന്നെ മറ്റൊരാളുടെ വീട്ടിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. ഇതെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അനീഷിനെ വട്ടച്ചാൽ ഭാഗത്ത് നിന്നും പിടികൂടിയത്.

ഹരിപ്പാട് : ആലപ്പുഴയിൽ മത്സ്യ ബന്ധന ബോട്ടിന്‍റെ എഞ്ചിൻ മോഷ്ടിച്ച കേസിലെ പ്രതിയെ മൂന്ന് വർഷത്തിന് ശേഷം പൊലീസ് അറസ്റ്റു ചെയതു. ആറാട്ടുപുഴ രാമഞ്ചേരി ആശാരിശ്ശേരിൽ അനീഷ് (കിച്ചു 28 ) ആണ് പിടിയിലായത്.  മത്സൃ ബന്ധന തൊഴിലാളിയായ  ആറാട്ടുപുഴ വലിയഴിയിക്കൽ  ചന്ദ്ര വിലാസത്തിൽ ജ്യോതിഷ്കുമാറിന്‍റെറെ വീട്ടിൽ സൂക്ഷിച്ചിരുന്ന 45,000ത്തോളം രുപ വിലവരുന്ന എഞ്ചിൻ 2021 ആഗസ്റ്റ് മാസത്തിലാണ്  മോഷണം പോയത്. 

മോഷണം പോയ എഞ്ചിൻ കണ്ടെടുക്കുന്നതിനായുള്ള ജ്യോതിഷ്കുമാറിന്‍റെ പരിശ്രമത്തിന് കഴിഞ്ഞയാഴ്ചയാണ് ഫലം കണ്ടത്.  മോഷ്ടാവ് വിറ്റ എഞ്ചിൻ ജ്യോതിഷ് കുമാർ തന്നെ മറ്റൊരാളുടെ വീട്ടിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. ഇതെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അനീഷിനെ വട്ടച്ചാൽ ഭാഗത്ത് നിന്നും പിടികൂടിയത്. ത്യക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റ് എഞ്ചിൻ മോഷണങ്ങളിൽ പ്രതിയുടെ പങ്കിനെപ്പറ്റി അന്വേഷിക്കുന്നതിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

കായംകുളം ഡി.വൈ.എസ്.പി അജയ്നാഥിന്‍റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ശിവ പ്രകാശ് ടി എസ്, എസ്.ഐ മാരായ സുധീർ ടി കെ, ബൈജു, എ.എസ്.ഐ ശിവദാസമേനോൻ, എസ്.സി.പി.ഒ മാരായ ശ്യാം , സജീഷ്, സി.പി.ഒ മാരായ പ്രജു, രാജേഷ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More : ഗുണ്ടാതലവന്‍ അനസ് പെരുമ്പാവൂര്‍ രാജ്യം വിട്ടു, രക്ഷപെട്ടത് വ്യാജ പാസ്പോർട്ടിൽ നേപ്പാൾ വഴി; വെളിപ്പെടുത്തൽ

click me!