
മലപ്പുറം: ഗൂഗിള്‍ പേ വഴി 75,000 രൂപ രൂപ തട്ടിയകേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഹോട്ടലുടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍പേ ഉപയോഗിച്ച് 75,000 രൂപ സുഹൃത്തിന്‍റെ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത കേസിലെ മുഖ്യപ്രതിയെ ആണ് പൊലീസ് പിടികൂടിയത്. ആമക്കാട് സ്വദേശി പാലപ്ര സിയാദിനെ (36)യാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാണ്ടിക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി ഹോട്ടല്‍ ഉടമ മുരളീധരന്‍ പൂളമണ്ണയുടെ പണമാണ് തട്ടിയത്. ഹോട്ടലിലെ മുന്‍ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഫാന്‍ മുരളീധരന്റെ ഗൂഗിള്‍ പിന്‍ നമ്പര്‍ മനസ്സിലാക്കുകയും ഫോണ്‍ മോഷ്ടിച്ച് അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷാരീഖിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 75000 രൂപ കൈമാറ്റം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read More : അക്കൗണ്ട് നമ്പർ മാറി, ഏഴ് ലക്ഷം അയച്ചത് മറ്റൊരാൾക്ക്, ലോട്ടറി അടിച്ചതാണ് പണം തിരികെ കൊടുക്കില്ലെന്ന് യുവാവ്
കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഇര്‍ഫാനും, മുഹമ്മദ് ഷാരിഖും, മറ്റൊരു പ്രതി അബ്ദുല്‍ ഹഖും നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യ സൂത്രധാരനായ സിയാദ് ഒളിവില്‍ കഴിയവേ നീലഗിരിയില്‍വെച്ചാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരേ പാണ്ടിക്കാട് സ്റ്റേഷനില്‍ മാത്രം ഏഴോളം കേസുകളുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖ്, എസ്. ഐ. ഇ. എ. അരവിന്ദന്‍, എസ്. സി. പി. ഒ. ശൈലേഷ് ജോണ്‍, പി. രതീഷ്, സി. പി. ഒമാരായ പി. കെ. ഷൈജു, കെ. ഷെമീര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam