
കണ്ണൂർ: സെൻട്രൽ ജയിലിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികൾ അറസ്റ്റിൽ. തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാർ എന്നിവരെയാണ് ടൗൺ എസ് ഐ സി എച്ച് നസീബും സ്ക്വാഡും അറസ്റ്റ് ചെയ്തത്. പിടിയിലായത്. ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ജയിൽ വളപ്പിൽ നിന്ന് 120 പാക്കറ്റ് ബീഡി പിടികൂടി. പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്.
എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. ഇവരെ ചോദ്യം ചെയ്തു. പക്ഷേ ഇവർ ഒന്നും വെളിപ്പെടുത്തിയില്ല. ആർക്കുവേണ്ടിയാണ്, ആരാണ് പണം നൽകിയത് തുടങ്ങിയ വിവരങ്ങൾ പൊലീസ് ചോദിച്ചെങ്കിലും ഇവർ മറുപടി നൽകിയില്ല. ജില്ലാ ജയിലിലും സെൻട്രൽ ജയിലിലും വ്യാപകമായ ലഹരി ഉപയോഗമുണ്ടെന്നും പൊലീസിന് തടയാനാകില്ലെന്നും വിമർശനമുയർന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam