വഴിയിലിറക്കി വിട്ടതിന് കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

Published : Sep 01, 2021, 10:25 PM IST
വഴിയിലിറക്കി വിട്ടതിന് കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

Synopsis

പുത്തനത്താണിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ട ദേഷ്യത്തിന് കല്ലെടുത്തെറിഞ്ഞ് ബസിന്റെ ഗ്ലാസ് തകർക്കുകയായിരുന്നു. 


മലപ്പുറം: വഴിയിലിറക്കി വിട്ട ദേഷ്യത്തിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. കൽപകഞ്ചേരി കല്ലിങ്ങൽ മണ്ണാരത്തൊടി റാഫി (30) യെയാണ് കൽപകഞ്ചേരി എസ് ഐ പ്രദീപ് കുമാർ അറസ്റ്റ് ചെയ്തത്. ജൂലൈ രണ്ടിന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. 

പുത്തനത്താണിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ട ദേഷ്യത്തിന് കല്ലെടുത്തെറിഞ്ഞ് ബസിന്റെ ഗ്ലാസ് തകർക്കുകയായിരുന്നു. സംഭവത്തിൽ കണ്ടക്ടർക്ക് പരിക്കേറ്റിരുന്നു.

സിസിടിവി ദ്യശ്യം പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിന് ശേഷം പ്രതി മുങ്ങി നടക്കുന്നതിനിടയിൽ ഇന്നലെയാണ് കല്ലിങ്ങൽ അങ്ങാടിയിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു