കൊല്ലത്ത് ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

By Web TeamFirst Published Sep 10, 2019, 6:48 PM IST
Highlights

കൊല്ലം കൊറ്റങ്കര സ്വദേശി തജ്മൽ ആണ് എക്സൈസ് വകുപ്പിന്‍റെ പിടിയിലായത്. ആഢംബര വാഹനങ്ങളില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തുന്നതാണ് തജ്മലിന്‍റെ രീതി.

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊല്ലം കൊറ്റങ്കര സ്വദേശി തജ്മൽ ആണ് എക്സൈസ് വകുപ്പിന്‍റെ പിടിയിലായത്.

ഓണം പ്രമാണിച്ച് എക്സൈസ് വകുപ്പ് തുടങ്ങിയ ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായുള്ള പരിശോധനയിൽ കഴിഞ്ഞ ദിവസം കഞ്ചാവ് കൈവശം വച്ച ഒരാള്‍ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഈ പരിശോധനയിലാണ് മേവറത്ത് വച്ച് തജ്മൽ പിടിയിലായത്. 

ആഢംബര വാഹനങ്ങളില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തുന്നതാണ് തജ്മലിന്‍റെ രീതി. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങുന്നത്. അവിടെ നിന്ന് തിരുപ്പൂരിലെത്തിച്ചശേഷം, തുണിത്തരങ്ങള്‍ നിറച്ച ബാഗിനടിയില്‍ കഞ്ചാവ് വച്ച് ബസ് മാര്‍ഗം കൊല്ലത്തെത്തിക്കും. ഇരുപതിനായിരം രൂപ നല്‍കി വാങ്ങുന്ന ഒരു കിലോ കഞ്ചാവ്, അൻപത് ഗ്രാം വീതമുള്ള പൊതികളാക്കും. ഒരു പൊതി 3000 രൂപ വരെ ഈടാക്കിയാണ് വില്‍പന. തജ്മലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

click me!