ബൈക്കിലെത്തിയശേഷം പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Published : Jun 02, 2025, 04:26 PM IST
ബൈക്കിലെത്തിയശേഷം പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Synopsis

മലപ്പുറം സ്വദേശി സുധീഷാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്

കൊച്ചി: എറണാകുളം നെട്ടൂരിൽ പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി സുധീഷാണ് പിടിയിലായത്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവത്തിൽ പെണ്‍കുട്ടികള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുധീഷ്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടകംപള്ളിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, മാനനഷ്ടക്കേസിൽ സതീശന്റെ മറുപടി കോടതിയിൽ, ശബരിമല സ്വർണ്ണക്കവർച്ച കേസിൽ പോര് മുറുകുന്നു
'അടുപ്പക്കാർക്കായി ഭരണം തീരും മുൻപ് പുതിയ പട്ടിക', പിആര്‍ഡി നിയമനം സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമെന്ന് കെസി വേണുഗോപാല്‍