പ്രണയം നടിച്ച് 16 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Published : Oct 31, 2022, 09:05 PM ISTUpdated : Oct 31, 2022, 09:07 PM IST
പ്രണയം നടിച്ച് 16 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Synopsis

കായംകുളത്തു നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പ്രതി തമിഴ്നാട്ടിലേക്ക് കടന്നു.  സേലത്തുള്ള ബന്ധു വീട്ടിൽ താമസിപ്പിച്ചാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

കായംകുളം: ആലപ്പുഴയില്‍ പോക്സോ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കണ്ടല്ലൂർ വില്ലേജിൽ പുതിയ വിളയിൽ കണ്ടല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കൊല്ലശ്ശേരിൽ തെക്കതിൽ വീട്ടിൽ അച്ചു (26) ആണ്  പിടിയിലായത്.  മുതുകുളം സ്വദേശിനിയായ പതിനാറ് വയസുകാരിയെ സ്നേഹം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 23ന് ആണ് സംഭവം നടന്നത്. കായംകുളത്തു നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പിന്നീട് തമിഴ്നാട്ടിലേക്ക് കടന്നു.  സേലത്തുള്ള ബന്ധുവീട്ടിൽ താമസിപ്പിച്ചാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയുന്നു. തുടര്‍ന്ന് കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. 

കായംകുളം ഡി. വൈ. എസ്. പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സി. ഐ. മുഹമ്മദ് ഷാഫി, എസ്. ഐ. ഷാഹിന, പോലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ഫിറോസ്, റെജി, പ്രദീപ്, സബീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More :  ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരൻ; ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

അതിനിടെ  പത്തനംതിട്ട  ആറന്മുളയില്‍  പൊലീസ് അറസ്റ്റ് ചെയ്ത പോക്സോ കേസിലെ പ്രതിയെ ബന്ധുക്കൾ ബലമായി മോചിപ്പിച്ചു. ആറന്മുള കാട്ടൂര്‍പേട്ടയിലാണ് സംഭവം. പൊലീസ് കസ്റ്റ‍ഡിയില്‍ നിന്നും സിറാജ് എന്ന പ്രതിയെ ബന്ധുക്കള്‍ ചേര്‍ന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം എത്തിയ സ്വകാര്യ വാഹനം തടഞ്ഞാണ് ഇവർ പ്രതിയെ മോചിപ്പിച്ചത്. 

കൊല്ലം കുന്നിക്കോട് എസ് ഐ യുടെ നേതൃത്വത്തിലുളള സംഘമാണ് സിറാജിനെ കസ്റ്റ‍ഡിയിലെടുത്തത്. ഈ മാസം 23 നായിരുന്നു പീഡനം നടന്നത്. സിറാജിന്‍റെ രണ്ടാം ഭാര്യയുടെ പതിനഞ്ച് വയസുള്ള മകള്‍ക്കെതിരെയായിരുന്നു അതിക്രമം പൊലീസുകാരെ തടഞ്ഞ് വച്ച് പ്രതിയെ മോചിപ്പിച്ചതിന് ബന്ധുക്കള്‍ അടക്കം 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. .

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു