
കോഴിക്കോട്: കോഴിക്കോട്(kozhikode) വീണ്ടും കഞ്ചാവ്(Marijuana Smuggling) വേട്ട. കുന്ദമംഗലം പത്താം മൈല്‍ ഭാഗത്ത് 1.3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി(Youth Arrest). കോഴിക്കോട് നന്മണ്ട കൂടത്തുംകണ്ടി വീട്ടില്‍ അജയ് രാജ് (30) ആണ് പിടിയിലായത്. കുന്ദമംഗലം എക്സൈസ് (Excise raid) റേഞ്ച് പാര്‍ട്ടിയും എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.
പരിശോധന കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുന്ദമംഗലം ഭാഗത്ത് പരിശോധന നടത്തിയത്. പിടിയിലായ അജയ് രാജിനെ കുന്ദമംഗലം കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ കഞ്ചാവിന്‍റെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാനണ് എക്സൈസിന്‍റെ തീരുമാനം. അജയ് രാജിനെ ചോദ്യം ചെയ്ത് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍ ഹരീഷ്. പി.കെ, മനോജ് കുമാര്‍.വി, സിവില്‍ എക്സൈസ് ഒഫീസര്‍മാരായ ജിനീഷ്.എ.എം ,അജിത്ത്.പി, അര്‍ജുന്‍ വൈശാഖ്. എസ്.ബി എക്സൈസ് ഡ്രൈവര്‍ കെ.ജെ. എഡിസണ്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam