ആലപ്പുഴയിൽ വീട്ടിൽ നിന്ന് യുവാവ് 5.98 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിൽ; കുടുങ്ങിയത് ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ

Published : Aug 24, 2025, 08:01 AM IST
MDMA Case

Synopsis

ആലപ്പുവയിലെ വീട്ടിൽ നിന്നും 30 വയസുകാരനെ 5.98 ഗ്രാം എം ഡി എം എയുമായി പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 

ആലപ്പുഴ: എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്( 30 ) നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറ യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറുക്ക് അഹമ്മദ് എ, സന്തോഷ്കുമാർ വി, സിഇ ഒ മാരായ സുർജിത്ത് ടി ജി, ഷഫീക്ക്കെ എസ്, ജോബിൻ കെ ആര്‍ , രതീഷ് ആര്‍ , എന്നിവർ ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു