ജോലിക്കിടെ പരിക്കേറ്റയാളുടെ ചികിത്സക്ക് തടസ്സമായി മോതിരം, മുറിച്ചുമാറ്റി അഗ്നിരക്ഷാസേന

Published : Aug 24, 2025, 04:30 AM IST
Jose

Synopsis

മോതിരം വിരലില്‍ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു. ചികിത്സക്ക് ബുദ്ധിമാട്ടുകുന്ന തരത്തിലായതോടെ ആശുപത്രി അധികൃതര്‍ അഗ്നിരക്ഷാസേനയുടെ സേവനം ആവശ്യപ്പെട്ടു.

കോഴിക്കോട്: ജോലിക്കിടെ പരിക്കേറ്റ വയോധികന്റെ കൈവിരലിലെ മോതിരം മുറിച്ചുമാറ്റി അഗ്നിരക്ഷാസേന. നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വളയം കല്ലുനിര സ്വദേശി ജോസി(72)ന്റെ വിരലില്‍ അഴിച്ചുമാറ്റാനാകാത്ത തരത്തില്‍ ഉണ്ടായിരുന്ന മോതിരമാണ് മുറിച്ചുമാറ്റിയത്. ആറ് ദിവസം മുന്‍പാണ് ജോസിന് പരിക്കേറ്റത്. മോതിരം വിരലില്‍ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു. ചികിത്സക്ക് ബുദ്ധിമാട്ടുകുന്ന തരത്തിലായതോടെ ആശുപത്രി അധികൃതര്‍ അഗ്നിരക്ഷാസേനയുടെ സേവനം ആവശ്യപ്പെട്ടു. അസി. സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നാദാപുരം അഗ്നിരക്ഷാസേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അജേഷ് റിങ്ങ് കട്ടര്‍ ഉപയോഗിച്ച് ഡോക്ടര്‍മാരുടെ സാനിദ്ധ്യത്തില്‍ അര മണിക്കൂര്‍ എടുത്ത് മോതിരം സുരക്ഷിതമായി മുറിച്ചെടുക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു