ഒരു ലക്ഷം രൂപയുടെ എ.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Published : Feb 06, 2021, 07:13 PM IST
ഒരു ലക്ഷം രൂപയുടെ എ.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Synopsis

മയക്കുമരുന്ന് കടത്തിയ കെ.എൽ 14 വി 6732 നമ്പർ കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. 

കോഴിക്കോട്: ഒരു ലക്ഷം രൂപ വിലവരുന്ന എ.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കൊടുവള്ളി മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ്(20) ആണ് എക്സൈസിന്‍റെ പിടിയിലായത്. ഫറോക്ക് എക്സൈസ് റേഞ്ച് സംഘവും എക്സൈസ് ഇന്റലിജന്റ് വിഭാഗവും ശാരദ മന്ദിരത്തിനടുത്ത് നടത്തിയ വാഹന പരിശോധനയിൽ ഫറോക്ക് ഭാഗത്ത് നിന്നും വരുകയായിരുന്ന വാഹനം കൈ കാണിച്ചിട്ട് നിർത്താതെപോയി. 

തുടർന്ന് എക്സൈസ് സംഘം വാഹനത്തെ പിന്തുടർന്ന് മോഡേൺ ബസാറിലെ കോംപ്ലകസിന് മുന്നിൽ വെച്ച് പിടികൂടുകയായിരുന്നു. അർഷാദിന്‍റെ ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു 5,470 മില്ലി ഗ്രാം എ.ഡി.എം.എ മയക്ക് മരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നാണ് എം.ഡി. എം.എ എത്തിച്ചതെന്നും താമരശ്ശേരി, കുന്ദമംഗലം, രാമനാട്ടുക്കര ഫറോക്ക്  എന്നിവിടങ്ങളിൽ വിൽപ്പന നടത്താനെത്തിച്ചതാണെന്നും ഇയാൾ മൊഴി നൽകി. 

മയക്കുമരുന്ന് കടത്തിയ കെ.എൽ 14 വി 6732 നമ്പർ കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ അർഷാദിനെ റിമാന്‍റ് ചെയ്തു. എക്സൈസ് ഇൻസ്പെക്റ്റർ സതീശന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്