സ്കൂൾ പരിസരത്ത് പരിശോധന; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്, കഞ്ചാവ് പിടിച്ചെടുത്തു

Published : Mar 04, 2025, 07:31 PM IST
സ്കൂൾ പരിസരത്ത് പരിശോധന; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്, കഞ്ചാവ് പിടിച്ചെടുത്തു

Synopsis

മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പൊലീസിന്റെ പിടിയിലായത്. സ്കൂൾ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയ ഇയാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരം: സ്കൂൾ പരിസരത്തെ കഞ്ചാവ് വിൽപ്പനയ്ക്കിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി. മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പൊലീസിന്റെ പിടിയിലായത്. സ്കൂൾ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയ ഇയാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മംഗലപുരം എസ്എച്ച്ഒയും സംഘവും പിന്നാലെ ഓടിയാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും ചെറിയ അളവിൽ കഞ്ചാവ് കണ്ടെടുത്തു. കൂടുതൽ കഞ്ചാവ് ഇയാൾ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകുമെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലെ ഇക്കാര്യം ഉറപ്പിക്കാനാകുമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ നാളെ കോടതിയിൽ ഹാജാക്കും.

Also Read: രഹസ്യ വിവരത്തെ തുടർന്ന് കാർ പിൻതുടർന്ന് പിടികൂടി പൊലീസ്; പരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍