കുറ്റ്യാടി വേളം പെരുവയൽ സ്വദേശി റാഷിദാണ് പിടിയിലായത്. വടകര തിരുവള്ളൂർ റോഡിൽ വെച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡും വടകര പൊലീസുമാണ് പ്രതിയെ പിടികൂടിയത്. 

കോഴിക്കോട്: കോഴിക്കോട് വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട. 0.54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കുറ്റ്യാടി വേളം പെരുവയൽ സ്വദേശി റാഷിദാണ് പിടിയിലായത്. വടകര തിരുവള്ളൂർ റോഡിൽ വെച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡും വടകര പൊലീസുമാണ് പ്രതിയെ പിടികൂടിയത്. 

രഹസ്യ വിവരത്തെ തുടർന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. റീ അഡിക്ഷൻ സെൻ്ററിൽ ചികിത്സയിലായിരുന്ന റാഷിദ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം രണ്ട് യുവാക്കളെ വടകരയിൽ നിന്നും പിടികൂടിയിരുന്നു. നഗരത്തിൽ അടുത്തിടെ ലഹരി മാഫിയ പിടി മുറുക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. വടകര താഴെ അങ്ങാടിയിലെ ജാഗ്രത സമിതിയുടെ ഇടപെടലിലാണ് കഴിഞ്ഞ ദിവസം രണ്ട് പേർ പിടിയിലായത്.

Also Read: സ്വകാര്യ ബസ്സിൽ യാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു; മാല പൊട്ടിച്ചത് മാസ്ക് ധരിച്ച സ്ത്രീ, ദൃശ്യങ്ങൾ പുറത്ത്

Delhi Election Result 2025 | Asianet News Live | Malayalam News Live | Kerala News