
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയെ ആര്‍പിഎഫും എക്സൈസും നടത്തിയ പരിശോധനില്‍ പിടികൂടി. കോട്ടയം താഴത്തെങ്ങാടി നബീൽ മുഹമ്മദ്(25) ആണ് ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സും എകസൈസും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയില്‍ പിടിയിലായത്.
വിശാഖപട്ടണത്തിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട് എത്തിയ യുവാവ് കോട്ടയം ഭാഗത്തേയ്ക്ക് ബസിൽ പോകുന്നതിനായി സ്റ്റേഷനിൽ ഇറങ്ങി വരുമ്പോഴാണ് പിടിയിലായത്. എറണാകുളം - കോട്ടയം കേന്ദ്രികരിച്ചു ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് കമ്മീഷൻ വ്യവസ്ഥയിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരിലെ പ്രാധാന കണ്ണിയാണ് പിടിയിലായ നബീലെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ 10 ലക്ഷത്തോളം രൂപ വിലവരും.
കേരളത്തിലേക്ക് കഞ്ചാവ് കടത്തല്‍ വ്യാപകമാണെന്നും റെയിൽവേസ്റ്റേഷനുകളിലും. ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്നും ആര്‍പിഎഫ് കമാന്‍ഡന്‍റ് ജെതിൻ ബി രാജ് അറിയിച്ചു. ആര്‍പിഎഫ് ഇൻസ്‌പെക്ടർ. എൻ കേശവദാസ്, എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് പികെ, ആര്‍പിഎഫ് എസ്ഐമമാരായ ദീപക് എ. പി., അജിത് അശോക്, എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നിഷാന്ത് കെ ആര്‍പിഎഫ് എഎസ്ഐമാരായ സജു കെ, രവി എസ് എം, ഹെഡ് കോൺസ്റ്റബിൾ അശോക് എന്‍, എക്സ്സൈസ് പ്രിവെൻറ്റീവ് ഓഫീസർമാരായ രജീഷ്, സുരേഷ് ആര്‍, ആര്‍പിഎഫ് കോൺസ്റ്റബിൾ അബ്ദുൽ സത്താർ, സിഇഒ മാരായ രമേശ് ആര്‍, സുനിൽ കുമാർ കെ, സാനി, ഡബ്യുസിഇഒ സീനത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read More : 470 ഗ്രാം മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ
ആലപ്പുഴ: വീടിനോട് ചേർന്നുള്ള ബാത്ത് റൂമിന് മുകളിൽ, ഗ്രോബാഗിൽ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ പ്രേംജിത്ത് (25) ആണ് പിടിയിലായത്. മൂന്ന് വർഷത്തോളമായി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രേംജിത്ത്, തന്റെ ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവിൽ നിന്ന് ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികൾക്ക് 200 സെന്റിമീറ്റർ ഉയരമുണ്ട്. എക്സൈസ് ചേർത്തല റേഞ്ച് ഇൻസ്പ്ക്ടർ വി ജെ റോയിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്നായിരുന്നു പരിശോധന. എക്സൈസ് അസി. ഇൻസ്പെക്ടർ എന്മ ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി. മായാജി, ഷിബു പി. ബഞ്ചമിൻ, സിവിൽ ഓഫീസർമാരായ ബി. എം. ബിയാസ്, കെ. എച്ച്. ഹരീഷ്കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രേംജിത്തിനെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam