വയനാട്ടില്‍ വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി; യുവാക്കള്‍ അറസ്റ്റില്‍

By Web TeamFirst Published May 14, 2020, 8:26 PM IST
Highlights

പഴവർഗ്ഗങ്ങൾക്കിടക്കിടയില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് കടത്തി കൊണ്ടുവന്നത്.  കഞ്ചാവ് കടത്താനുപയോഗിച്ച  പിക്കപ്പ് ജീപ്പ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

വയനാട്: ബാവലി ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി.  കണ്ണൂർ ജില്ലയിലെ മാലൂർ സ്വദേശികളായ കൈതോൽ താഴെ വീട്ടിൽ ഭരതൻ, ചിറ്റാക്കണ്ടി മുസമ്മിൽ വില്ലയിൽ അബ്ദുസ്സലാം എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷറഫുദ്ദീൻ ടി, ഷിജു.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

1.150  കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച  പിക്കപ്പ് ജീപ്പും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പഴവർഗ്ഗങ്ങൾക്കിടക്കിടയില്‍  ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് കടത്തി കൊണ്ടുവന്നത്. പ്രതികളെ  മാനന്തവാടി കോടതിയില്‍ ഹാജരാക്കും. എക്സൈസ് പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസർ  സുരേഷ്  വെങ്ങാലികുന്നേൽ സിവിൽ എക്സൈസ് ഓഫീസർമാരായ സനൂപ് കെ.എസ്, അരുൺ പി.ഡി, സജി മാത്യു, മാനുവൽ ജിംസൺ, വിപിൻ കുമാർ പി.വി എന്നിവർ പങ്കെടുത്തു

click me!