
കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ യുവാവിനെ കഞ്ചാവും മെത്താംഫിറ്റമിനുമായി പിടികൂടി. പെരുവയൽ സ്വദേശി ഹർഷാദ്.കെ.പി (26) എന്നയാളാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 23 ഗ്രാം മെത്താംഫിറ്റമിനും 1.64 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെ സംശയം തോന്നി പിടികൂടിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആഷിക്ക് ഷാനും പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രവേശ്.എം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സന്ദീപ്, വിപിൻ, സുജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിത്തു, റനീഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബഷീർ എന്നിവരും ഉണ്ടായിരുന്നു.
അതിനിടെ കണ്ണൂരിൽ 1.46 കിലോഗ്രാം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി ശിവാജി ബബൻ കദം (42) എന്നയാളും പിടിയിലായി. കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അക്ഷയ് ഉം പാർട്ടിയും കണ്ണൂർ ടൗൺ പരിസരങ്ങളിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ.സി.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ഉണ്ണികൃഷ്ണൻ.വി.പി, സന്തോഷ്.എം.കെ, ഷജിത്ത്.കെ (EI & IB), പ്രിവന്റ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ രജിത്ത്കുമാർ.എൻ, സജിത്ത്.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു.പി.വി, നിഖിൽ.പി.പി, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി.വി.കെ എന്നിവരും എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു.
പയ്യന്നൂർ മാടായിയിൽ 3.56 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. കുഞ്ഞി അഹമ്മദ്.പി എന്നയാളാണ് പിടിയിലായത്. പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജസീറലിയും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സജിത്ത് കുമാർ പി.എം.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) രജിരാഗ്.പി.പി (എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം) സിവിൽ എക്സൈസ് ഓഫീസർ സനിബ്.കെ, വിവേക്.എം.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈമ.കെ.വി എന്നിവർ സംഘത്തിലുണ്ടായിരുന്നു.