മാസങ്ങളുടെ പ്ലാനിംഗ്, കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍റിൽ കാത്തിരുന്നു; 32 ഗ്രാം എംഡിഎംയുമായി യുവാവ് പിടിയിൽ

Published : Aug 09, 2025, 10:11 PM IST
Youth arrested with drugs

Synopsis

കായംകുളം, കൃഷ്ണപുരം എന്നിവടങ്ങൾ കേന്ദ്രമാക്കി വിൽപ്പന നടത്തിവരികയായിരുന്നു.

കായംകുളം: ആലപ്പുഴയിൽ വീണ്ടും വൻ മയക്ക് മരുന്ന് വേട്ട. അതിമാരക മയക്ക് മരുന്നായ 32 ഗ്രാം എം.ഡി.എം.എയു മായി യുവാവ് പിടിയിൽ. കൃഷ്ണപുരം സ്വദേശി തൈയ്യിൽ വീട്ടിൽ വൈശാഖ് (27)നെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലിസും ചേർന്ന് പിടികുടിയത്. അന്യ -സംസ്ഥാനത്തു നിന്ന് എം.ഡി.എം.എ ജില്ലയിലേക്ക് കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വൈശാഖിനായി വലവിരിച്ചത്.

കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ കൈയ്യോടെ വൈശാഖ് പിടിയിലായി. ഇയാൾ കേരളത്തിന് വെളിയില്‍ പോയി വരുമ്പോൾ വൻ തോതിൽ എംഡിഎംഎ കൊണ്ട് വന്ന് കായംകുളം, കൃഷ്ണപുരം എന്നിവടങ്ങൾ കേന്ദ്രമാക്കി വിൽപ്പന നടത്തിവരികയായിരുന്നു. ലഹരി വസ്തുക്കളുമായി ആദ്യമായാണ് ഇയാൾ പിടിയിലാകുന്നത്. മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് വൈശാഖിനെ നീരിക്ഷിച്ചു വരികയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ