വടകര മീൻമാർക്കറ്റിൽ നിർത്തിയിട്ട സ്കൂട്ടർ, സീറ്റിനടിയിൽ ഒളിപ്പിച്ച സാധനം പൊക്കി; യുവാവ് എംഡിഎംഎയുമായി പിടിയിൽ

Published : Feb 17, 2025, 09:00 PM IST
വടകര മീൻമാർക്കറ്റിൽ നിർത്തിയിട്ട സ്കൂട്ടർ, സീറ്റിനടിയിൽ ഒളിപ്പിച്ച സാധനം പൊക്കി; യുവാവ് എംഡിഎംഎയുമായി പിടിയിൽ

Synopsis

മത്സ്യമാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട ഇഖ്ബാലിന്റെ കെഎല്‍ 18 എഇ 1426 നമ്പര്‍ സ്‌കൂട്ടറിന്റെ സീറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു ഉണ്ടായിരുന്നത്.

കോഴിക്കോട്: വടകരയില്‍ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. താഴെഅങ്ങാടി സ്വദേശിയും ചോറോട് മലോല്‍ മുക്കിലെ താമസക്കാരനുമായ തെക്കേ മലോല്‍ ടിഎം മുഹമ്മദ് ഇഖ്ബാല്‍(30) ആണ് പിടിയിലായത്. താഴെഅങ്ങാടി തോട്ടുമുഖം പള്ളിക്ക് സമീപത്തുള്ള മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

0.65 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് കണ്ടെടുത്തു. മത്സ്യമാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട ഇഖ്ബാലിന്റെ കെഎല്‍ 18 എഇ 1426 നമ്പര്‍ സ്‌കൂട്ടറിന്റെ സീറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു ഉണ്ടായിരുന്നത്. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐ വിവി ഷാജി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read More : മരുമകനെ കൊല്ലാന്‍ ഭാര്യ പിതാവിന്‍റെ ക്വട്ടേഷന്‍, ആറാം പ്രതി കൊണ്ടോട്ടിക്കാരൻ നേപ്പാളിലേക്ക് മുങ്ങി; അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു