കൊടുവള്ളിയിൽ ലഹരിവേട്ട; 50 ലക്ഷത്തിന്‍റെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Published : Dec 12, 2022, 07:36 AM IST
 കൊടുവള്ളിയിൽ ലഹരിവേട്ട; 50 ലക്ഷത്തിന്‍റെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Synopsis

പിടികൂടിയ ലഹരി മരുന്നിനു വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33യാണ്) പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി നെടുമലയിൽ എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ അഞ്ചു ഗ്രാമോളം വരുന്ന എംഡിഎംഎ പിടികൂടിയത്.

മയക്കുമരുന്ന് തൂക്കാനായി ഉപയോഗിക്കുന്ന തുലാസും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതമാണ്  ജിസാറിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കെ.എൽ 57 കെ 4333 നമ്പർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.  പിടികൂടിയ ലഹരി മരുന്നിനു വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി ഐപിഎസിന്‍റെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങിലകണ്ടിയുടെ നേതൃത്വത്തിൽ ജില്ലയില്‍ ലഹരി വിൽപ്പനക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്. ഇതിന്‍റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ്  കൊടുവള്ളിയിൽ വെച്ചു മാരക ലഹരി മരുന്ന് പിടികൂടിയത്. 

കൊടുവള്ളി എസ്.ഐ അനൂപ് അരീക്കര, എസ്ഐ രശ്മി.എസ്.ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിനീഷ്.കെ. കെ, അബ്ദുൽ റഹീം, ജയരാജൻ. എൻ. എം സിവിൽ പൊലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കൽ, ഡ്രൈവർ സത്യരാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ്  പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More :  ചായ ഓര്‍ഡര്‍ ചെയ്തു, ബില്ലിനെ ചൊല്ലി തര്‍ക്കം; കടയുടമയെ ഹെല്‍മറ്റുകൊണ്ട് തല്ലി യുവാക്കള്‍, അറസ്റ്റ്- VIDEO

കഴിഞ്ഞ ദിവസം കോഴിക്കോട് താമരശ്ശേരിയിലും ന്യൂജൻ സിന്തറ്റിക്  ലഹരി മരുന്നുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  താമരശ്ശേരി അമ്പയത്തോട് സ്വദേശി നംഷിദ്( 35) നെയാണ് 7.06 ഗ്രാം എംഡിഎംഎയുമായി ഒരാളെ താമരശ്ശേരി പഴയ ചെക്ക് പോസ്റ്റിനടുത്തുള്ള വർക്ക്‌ ഷോപ്പിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിയ കാറുള്‍പ്പെടെ പൊലീസ് കസ്റ്റജിയിലെടുത്തു. കോഴിക്കോട് റൂറൽ  എസ്പി ആർ. കറപ്പസ്വാമിക്ക്  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്