2 കോടി ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയിട്ടും തുറക്കാതെ സബ് രജിസ്ട്രാർ ഓഫീസ്, പ്രതിഷേധവുമായി നാട്ടുകാ‍ർ

Published : Dec 12, 2022, 06:12 AM ISTUpdated : Dec 12, 2022, 07:18 AM IST
2 കോടി ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയിട്ടും തുറക്കാതെ സബ് രജിസ്ട്രാർ ഓഫീസ്, പ്രതിഷേധവുമായി നാട്ടുകാ‍ർ

Synopsis

വൈദ്യുതീകരണവും ഓഫീസ് സജ്ജീകരണവും പൂര്‍ത്തിയായില്ലെന്ന നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓഫീസ് മാറ്റം വൈകുന്നത്

മലപ്പുറം: രണ്ട് കോടി രൂപ ചെലവിട്ട് ഒന്നരവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയായ മലപ്പുറത്തെ സബ് രജിസ്ട്രാർ ഓഫീസ് അടഞ്ഞു കിടക്കുന്നു. നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കെട്ടിടത്തിലേക്ക് എത്തിപ്പെടുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുമാണ്.മലപ്പുറം നഗരസഭയും ചുറ്റുമുള്ള മൂന്ന് പ‌ഞ്ചായത്തുകളിലെയും ഭൂമിയുടെ ക്രയവിക്രയങ്ങളും മറ്റും നടക്കുന്നതാണ് മലപ്പുറം സബ് രജിസ്റ്റാര്‍ ഓഫീസ്.

നിലവില്‍ മുണ്ടുപറമ്പിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന് പകരമായിട്ടാണ് രണ്ട് കോടിയോളം രൂപ ചെലവിട്ട് പുതിയ കെട്ടിടം പണിതത്.രജിസ്ട്രാറുടെ കാബിന്‍, ലൈബ്രറി, ഓഫീസ് റൂം, മുകള്‍ നിലയില്‍ സമ്മേളന ഹാള്‍, പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഉണ്ടെങ്കിലും രണ്ട് വര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.അടഞ്ഞു കിടക്കുന്ന കെട്ടിടം കാടുമൂടി നശിക്കുകയാണ്.താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വൈദ്യുതീകരണവും ഓഫീസ് സജ്ജീകരണവും പൂര്‍ത്തിയായില്ലെന്ന നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓഫീസ് മാറ്റം വൈകുന്നത്.

വൈദ്യുതി സ്മാര്‍ട്ട്മീറ്റര്‍:'ഒന്നാംഘട്ടം ഈമാസം പൂര്‍ത്തിയാക്കണം, വൈകിയാല്‍ മുന്‍കൂര്‍ സഹായം തിരിച്ചടക്കണം'

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു