ക്വട്ടേഷന്‍ സംഘം യുവാവിനെ മര്‍ദ്ദിച്ച സംഭവം; കുരുട് സതീഷ് പിടിയില്‍

By Web TeamFirst Published Aug 3, 2021, 8:50 PM IST
Highlights

എറണാകുളം കാക്കനാട്ട് സ്വകാര്യ ഹോസ്റ്റല്‍ നടത്തിപ്പിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പത്തനംതിട്ട സ്വദേശി അരുണ്‍കോശിയെ ചേര്‍ത്തലയിലെത്തിച്ചു മര്‍ദ്ദിച്ചത്. ജൂണ്‍ 24ന് കാക്കനാട്ടുനിന്നും അരുണിനെ തന്ത്രപൂര്‍വം ചേര്‍ത്തലയിലെത്തിച്ചാണ് ക്വട്ടേഷന്‍ സംഘത്തിനു കൈമാറിയത്.
 

ചേര്‍ത്തല: യുവാവിനെ ക്വട്ടേഷന്‍ സംഘം മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലക്കേസിലടക്കം നിരവധി കേസുകളിലെ പ്രതിയായ കുരുട് സതീഷ് എന്നറിയപ്പെടുന്ന സതീഷിനെയാണ് (30) പൊലീസ് പിടികൂടിയത്. 

കൊച്ചിയില്‍ നിന്നും യുവാവിനെ ചേര്‍ത്തലയിലെത്തിച്ചാണ് ക്വട്ടേഷന്‍ സംഘം മര്‍ദ്ദിച്ചത്. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സാഹസികമായാണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. അക്രമത്തിന്റെ ആസൂത്രണമടക്കം നടത്തിയ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി മധുവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. 

എറണാകുളം കാക്കനാട്ട് സ്വകാര്യ ഹോസ്റ്റല്‍ നടത്തിപ്പിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പത്തനംതിട്ട സ്വദേശി അരുണ്‍കോശിയെ ചേര്‍ത്തലയിലെത്തിച്ചു മര്‍ദ്ദിച്ചത്. ജൂണ്‍ 24ന് കാക്കനാട്ടുനിന്നും അരുണിനെ തന്ത്രപൂര്‍വം ചേര്‍ത്തലയിലെത്തിച്ചാണ് ക്വട്ടേഷന്‍ സംഘത്തിനു കൈമാറിയത്. രാത്രിയില്‍ ചേര്‍ത്തല തെക്ക് ചക്കനാട്ട് എത്തിച്ചായിരുന്നു മര്‍ദ്ദനം. അവശനായ അരുണ്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അര്‍ത്തുങ്കല്‍ സ്റ്റേഷന്‍ ഓഫിസര്‍ പി ജി മധു, എസ്‌ഐ ജെ ജേക്കബ്, ഗ്രേഡ് എസ് ഐ മഹേഷ്, സേവ്യര്‍, ഷാം, ഗിരീഷ് എന്നിവരാണ് സതീഷിനെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!