ബീച്ചിൽ സുഹൃത്തുക്കളുമൊത്ത് സംസാരിക്കുന്നത് ഇഷ്ടമായില്ല, യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു; പ്രതികൾ പിടിയിൽ

Published : Jul 23, 2025, 12:56 PM ISTUpdated : Jul 23, 2025, 01:03 PM IST
arrest

Synopsis

അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം അയ്യരിൽ കരികുളം വീട്ടിൽ അഹമ്മദ് ഹാബിൽ (20) എന്ന യുവാവ് സുഹൃത്തുക്കളുമൊന്നിച്ച് സംസാരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഇഷ്ടക്കേട് തോന്നിയായിരുന്നു ആക്രമണം

തൃശൂർ: കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിൽ യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. എറിയാട് കൊട്ടിക്കൽ മുസ്ലിം പള്ളിക്കു സമീപം വാടകക്ക് താമസിക്കുന്ന പേബസാർ പുളിഞ്ചോട് മറ്റത്തിൽ വീട്ടിൽ അമീർ (23), അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം പാടത്തിങ്കൽ വീട്ടിൽ അമ്രാൻ (22) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മുനക്കൽ ബീച്ചിൽ വച്ച് അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം അയ്യരിൽ കരികുളം വീട്ടിൽ അഹമ്മദ് ഹാബിൽ (20) എന്ന യുവാവ് സുഹൃത്തുക്കളുമൊന്നിച്ച് സംസാരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഇഷ്ടക്കേട് തോന്നിയായിരുന്നു ആക്രമണം. അഹമ്മദ് ഹാബിലിനെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി കത്തി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുട‍ർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

അമ്രാൻ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2025 ൽ മദ്യലഹരിയിൽ മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം വാഹനോടിച്ച കേസിലും പ്രതിയാണ്. കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബി കെ അരുൺ, സബ് ഇൻസ്പെക്ടർ കെ സാലിം, പ്രൊബേഷൻ എസ് ഐ സി പി ജിജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം