എം​ഡിഎംഎ​യു​മാ​യി പി​ടി​യി​ലാ​യ യു​വാ​ക്ക​ൾ റി​മാ​ന്റിൽ

Published : Mar 22, 2023, 12:40 PM IST
എം​ഡിഎംഎ​യു​മാ​യി പി​ടി​യി​ലാ​യ യു​വാ​ക്ക​ൾ റി​മാ​ന്റിൽ

Synopsis

അ​സ്​​ലം ഷേ​ർ ഖാ​നി​ൽ​നി​ന്ന് 1.28 ഗ്രാ​മും ഷി​ജി​ലി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 0.73 ഗ്രാ​മും എം.​ഡി.​എം.​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 

പൂ​ച്ചാ​ക്ക​ൽ: എം​ഡി.​.എം.​എ​യു​മാ​യി പി​ടി​യി​ലാ​യ ര​ണ്ട് യു​വാ​ക്ക​ൾ റി​മാ​ന്റിൽ. അ​രൂ​ക്കു​റ്റിയിലെ പാ​ണ്ട്യാ​ല പ​റ​മ്പി​ൽ അ​സ്​​ലം ഷേ​ർ ഖാ​ൻ (29) തെ​ക്കെ ആ​യി​ത്ത​റ ഷി​ജി​ൽ (30) എ​ന്നി​വ​രാ​ണ് റി​മാന്റി​ലാ​യ​ത്. അ​സ്​​ലം ഷേ​ർ ഖാ​നി​ൽ​നി​ന്ന് 1.28 ഗ്രാ​മും ഷി​ജി​ലി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 0.73 ഗ്രാ​മും എം.​ഡി.​എം.​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച അ​സ്​​ലം ഷേ​ർ ഖാ​ന്‍റെ കാ​റി​ൽ മ​യ​ക്കു​മ​രു​ന്ന്​ സു​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ്​ ച​ക്കാ​ല തൈ​ക്കാ​വി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള മൈ​താ​ന​ത്തു​നി​ന്ന്  പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അതേസമയം, ഇടുക്കി ജില്ലയിൽ ലഹരി ഉപയോ​ഗവും വിൽപ്പനയും വ്യാപകമാകുന്നതാണ് റിപ്പോര്‍ട്ട്. രണ്ടു മാസത്തിനിടെ, ജില്ലയിൽ എക്സൈസ് റജിസ്റ്റർ ചെയ്തത് 88 ലഹരികേസുകളാണ്. കഞ്ചാവ്, മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയാണ് എക്സൈസ് പിടിച്ചെടുത്തിട്ടുള്ളത്. എന്നാൽ ഇതിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും എൽഎസ്ഡിയും അടക്കം ഉൾപ്പെടുന്നുണ്ട്. ലഹരി മരുന്ന് കേസുകൾ റജിസ്റ്റർ ചെയ്യാത്ത ഒരു ദിവസവും ഇല്ലെന്ന സ്ഥിതിയായിരിക്കുകയാണിന്ന്. സംസ്ഥാനത്താകെ ലഹരിക്കെതിരെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇടുക്കിയിലും പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. 

അതിർത്തി കടത്തി എത്തിക്കുന്ന മാരക ലഹരിമരുന്ന്; എംഡിഎംഎ കടത്തുന്ന വഴിതേടി പൊലീസ്, അഞ്ച് യുവാക്കള്‍ പിടിയിൽ

അതേസമയം, ലഹരി ഉപയോഗവും വിൽപനയും വ്യാപകമായിട്ടും പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രമായി അന്വേഷണം ഒതുങ്ങുകയാണ്. ഇത്തരം ലഹരി സംഘങ്ങൾക്കു ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്. എന്നാൽ അത്തരം തലങ്ങളിലേക്കൊന്നും അന്വേഷണം നീളുന്നില്ലെന്നതാണ് വസ്തുത. പരിശോധനകൾ ശക്തമാക്കിയതോടെ, അബ്കാരി കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിൽ 157 അബ്കാരി  കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകളിൽ 153 പ്രതികളും എൻഡിപിഎസ് കേസുകളിൽ 87 പ്രതികളുമാണ് ഉള്ളത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം