മൂന്നക്ക എഴുത്തുലോട്ടറിക്കെതിരെ കർശന നടപടി വേണം; യുവജന കമ്മീഷൻ

By Web TeamFirst Published Sep 15, 2018, 9:57 AM IST
Highlights

യുവാക്കളെ സാമ്പത്തികമായി തകർക്കുന്ന മൂന്നക്ക എഴുത്തുലോട്ടറിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷൻ.  എസ്.പിക്ക് നിർദേശം നൽകി. സർക്കാർ അതിഥിമന്ദിരത്തിൽ സംഘടിപ്പിച്ച അദാലത്തിൽ ലഭിച്ച പരാതിയിൽമേലാണ് കമ്മീഷന്റെ ഉത്തരവ്. 

മലപ്പുറം: യുവാക്കളെ സാമ്പത്തികമായി തകർക്കുന്ന മൂന്നക്ക എഴുത്തുലോട്ടറിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷൻ.  എസ്.പിക്ക് നിർദേശം നൽകി. സർക്കാർ അതിഥിമന്ദിരത്തിൽ സംഘടിപ്പിച്ച അദാലത്തിൽ ലഭിച്ച പരാതിയിൽമേലാണ് കമ്മീഷന്റെ ഉത്തരവ്. 

തട്ടിപ്പിലൂടെ ആയിരക്കണക്കിനു രൂപയാണ്  ദിവസേന നഷ്ടമാകുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പനയെയും ഇതു പ്രതികൂലമായി ബാധിക്കുന്നു. ജില്ലാ അദാലത്തിൽ പരിഗണിക്കപ്പെട്ട ഒൻപത് കേസുകളിൽ അഞ്ചെണ്ണം തീർപ്പാക്കി. ചെയർപേഴ്‌സൺ ചിന്താജെറോമിന്റെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ അംഗങ്ങളായ അബ്ദുള്ള നവാസ്, വി. വിനിൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ.എൻ. സീന എന്നിവർ പങ്കെടുത്തു.

click me!