
തിരുവനന്തപുരം: കൊല്ലത്ത് വിദ്യാര്‍ത്ഥിനി സംശയാസ്പദമായ സാഹചര്യത്തില്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഫാത്തിമ മാതാ കോളേജിലെ സ്വാശ്രയവിഭാഗം ബി.എ ഇംഗ്ലീഷ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയാണ് മരണപ്പെട്ടത്. ഇത് സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തണം. അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജെറോം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam