
കണ്ണൂർ: കണ്ണൂരിൽ വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി രക്ഷപ്പെട്ടു. ബിജെപി പ്രവർത്തകനായ അനിലാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ ബിജെപി - പൊലീസ് ഒത്തുകളിയെന്ന് ആരോപിച്ച് സിപിഎം രംഗത്ത് വന്നു. കണ്ണൂർ മുഴക്കുന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിലാണ് അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രാത്രി പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ജീപ്പിൽ നിന്ന് ഇറങ്ങിയ പ്രതി രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്