മുഖ്യമന്ത്രിക്ക് കരിങ്കൊടി; പൊലീസ് വാഹനത്തിൽ നിന്ന് തെറിച്ചു വീണ ലാത്തിയുമായി യൂത്ത് കോൺഗ്രസിന്‍റെ പ്രകടനം

Published : Dec 01, 2023, 12:08 AM IST
മുഖ്യമന്ത്രിക്ക് കരിങ്കൊടി; പൊലീസ് വാഹനത്തിൽ നിന്ന് തെറിച്ചു വീണ ലാത്തിയുമായി യൂത്ത് കോൺഗ്രസിന്‍റെ പ്രകടനം

Synopsis

മുഖ്യമന്ത്രിയും മന്ത്രിമാരും പെരിന്തല്‍മണ്ണയിലെ നവകേരളാ സദസ്സിലേക്ക് പങ്കെടുക്കാനായി പോകുമ്പോഴാണ് സംഭവം നടന്നത്.

പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട്  മുഖ്യമന്ത്രിയെ  കരിങ്കൊടി കാണിച്ചവരെ നേരിടുന്നതിനിടെ അകമ്പടി വാഹനത്തില്‍ നിന്നും തെറിച്ചു വീണ ലാത്തിയമായി പ്രകടനം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.  കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അതിവേഗത്തിലെത്തിയ അകമ്പടി വാഹനത്തിലെ ഉദ്യോഗസ്ഥര്‍ ലാത്തി വീശി. ഇതിനിടെ ഒരു  ലാത്തി തെറിച്ച് റോഡില്‍ വീഴുകയായിരുന്നു.

തുടര്‍ന്ന് ഈ ലാത്തിയുമായി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പെരിന്തല്‍മണ്ണയിലെ നവകേരളാ സദസ്സിലേക്ക് പങ്കെടുക്കാനായി പോകുമ്പോഴാണ് സംഭവം നടന്നത്. പെരിന്തൽമണ്ണയിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകരാണ് മുഖ്യമന്ത്രി സഞ്ചരിച്ച കാറിനു നേരെ കരിങ്കൊടി വീശിയത്. പ്രതിഷേധക്കാരെ പൊലീസ് പിടിച്ചുമാറ്റി.

അതേസമയം വകേരള ബസിനു നേരെ കരിങ്കൊടി വീശിയാല്‍ തിരിച്ച് കൈവീശുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വെറുതേ ബസിന് മുന്നില്‍ ചാടി ജീവന്‍ കളയരുതെന്നും  കരിങ്കൊടിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പരിപാടി സ്ഥലത്തേക്ക് വരുമ്പോഴും രണ്ടുമൂന്നുപേര്‍ കരിങ്കൊടി വീശിയെന്നും അവര്‍ക്ക് നേരെ താന്‍ കൈവീശിയെന്നും പിണറായി പറഞ്ഞിരുന്നു.

Read More : 'സ്ത്രീകളെ കളിയാക്കി'; ശക്തൻ സ്റ്റാന്‍ഡിൽ യുവാവിനെ ചവിട്ടിക്കൊന്ന കേസ്, പ്രതികൾക്ക് 7 വർഷം കഠിനതടവ്

PREV
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം