സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ താഴ് തകർത്ത് കുടുംബത്തിന് മരുന്നും ചികിത്സാരേഖകളും എടുത്തുനൽകി യൂത്ത് കോൺഗ്രസ്

Published : Sep 29, 2026, 06:10 PM IST
Youth congress

Synopsis

പത്തനംതിട്ടയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തു. ശാരീരിക പരിമിതിയുള്ള ഗൃഹനാഥനും കുടുംബവും അഞ്ചുദിവസമായി വരാന്തയിലായിരുന്നു കഴിഞ്ഞിരുന്നത്. അസുഖബാധിതയായ വീട്ടമ്മയുടെ മരുന്നുകളും രേഖകളും എടുത്തുനൽകാനാണ് പ്രവർത്തകർ ഈ ഇടപെടൽ നടത്തിയത്.

പത്തനംതിട്ട: തട്ട ഇടമാലിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്ത് പൂട്ടിയ വീടിന്റെ താഴ് തകർത്ത് അസുഖബാധിതയായ വീട്ടമ്മയ്ക്കുള്ള മരുന്നുകളും ചികിത്സാ രേഖകളും എടുത്തുനൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ ബാങ്ക് സ്ഥാപിച്ച പൂട്ട് പൊളിച്ച് വീടിനുള്ളിൽ കടന്നത്.

ശാരീരിക പരിമിതിയുള്ള ബാലകൃഷ്ണനും കുടുംബവും കഴിഞ്ഞ അഞ്ചുദിവസമായി വീടിന്റെ വരാന്തയിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതയായ വീട്ടമ്മയുടെ ജീവൻരക്ഷാ മരുന്നുകളും പ്രധാനപ്പെട്ട ചികിത്സാ രേഖകളും വീടിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതെടുക്കാൻ പോലുമുള്ള സാവകാശം നൽകാതെയായിരുന്നു ബാങ്ക് അധികൃതർ ജപ്തി നടപടികൾ പൂർത്തിയാക്കി വീട് പൂട്ടിയിട്ടതെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഈ കുടുംബം നേരിടുന്ന കടുത്ത ദുരിതവും അവസ്ഥയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടപെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പൂട്ട് പൊളിച്ച് മരുന്നുകളും മറ്റ് ആവശ്യരേഖകളും എടുത്തുനൽകിയത്.പത്തനംതിട്ട: തട്ട ഇടമാലിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്ത് പൂട്ടിയ വീടിന്റെ താഴ് തകർത്ത് അസുഖബാധിതയായ വീട്ടമ്മയ്ക്കുള്ള മരുന്നുകളും ചികിത്സാ രേഖകളും എടുത്തുനൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ ബാങ്ക് സ്ഥാപിച്ച പൂട്ട് പൊളിച്ച് വീടിനുള്ളിൽ കടന്നത്.

ശാരീരിക പരിമിതിയുള്ള ബാലകൃഷ്ണനും കുടുംബവും കഴിഞ്ഞ അഞ്ചുദിവസമായി വീടിന്റെ വരാന്തയിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതയായ വീട്ടമ്മയുടെ ജീവൻരക്ഷാ മരുന്നുകളും പ്രധാനപ്പെട്ട ചികിത്സാ രേഖകളും വീടിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതെടുക്കാൻ പോലുമുള്ള സാവകാശം നൽകാതെയായിരുന്നു ബാങ്ക് അധികൃതർ ജപ്തി നടപടികൾ പൂർത്തിയാക്കി വീട് പൂട്ടിയിട്ടതെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഈ കുടുംബം നേരിടുന്ന കടുത്ത ദുരിതവും അവസ്ഥയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് വിഷയത്തിൽ ഇടപെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പൂട്ട് പൊളിച്ച് മരുന്നുകളും മറ്റ് ആവശ്യരേഖകളും എടുത്തുനൽകിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പതര്‍ച്ചയിലും തളരാതെ പത്തനംതിട്ട; ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം, ഇടത് കോട്ടയിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്
മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്നുവീണ് 19കാരന് ദാരുണാന്ത്യം, അപകടമുണ്ടായത് സ്റ്റേഷനറിക്കടയുടെ ​ഗോ​‍‍ഡൗണിൽ