ബെഡുകളിൽ ചത്ത എലിയും പൂച്ചകളും കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
പേരൂർക്കട: തിരുവനന്തപുരം പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയുടെ വാർഡിൽ ചത്ത എലിയും പൂച്ചകളും. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുളള കെട്ടിടത്തിലാണ് ദുരവസ്ഥ. ബെഡുകളിൽ ചത്ത എലിയും പൂച്ചകളും കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ത്രീകളുടെ വാർഡിലെ കൂട്ടിരിപ്പുകാരാണ് നിലവിൽ ഈ വാർഡ് ഉപയോഗിക്കുന്നത്. അണുബാധ സാധ്യതയുളളതിനാൽ സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്ന ബോർഡെല്ലാം വാർഡിന് മുന്നിലുണ്ട്. ആരോഗ്യമന്ത്രി കെ.മുരളീധരന്റെ മണ്ഡലത്തിലാണ് പേരൂർക്കട ജില്ലാ ആശുപത്രിയുള്ളത്.














