
ആലപ്പുഴ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെഎസ് ഹരികൃഷ്ണന്റെ സഹോദരൻ ഉണ്ണികൃഷ്ണൻ ബൈക്കപകടത്തിൽ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയാണ് കെഎസ് ഉണ്ണികൃഷ്ണൻ. 29 വയസ്സായിരുന്നു. ഇന്നലെയാണ് രാത്രിയാണ് അപകടമുണ്ടായത്.
ഞായറാഴ്ച്ച രാത്രി 11മണിയോടെ പള്ളിപ്പാട് വലിയവീട്ടിൽ ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു അപകടം. ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടമുണ്ടായത്. ഉണ്ണിക്കൃഷ്ണൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് മോർച്ചറിയിലേക്ക് മാറ്റി.
ഗൾഫിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്. സോമശേഖരൻ പിള്ള- ഗീതാ ദമ്പതികളുടെ മകനാണ് മരിച്ച ഉണ്ണിക്കൃഷ്ണൻ. ഭാര്യ ഐശ്വര്യ, മകൾ ശ്രീനിക. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംസ്കാരം ഉച്ചക്ക് ശേഷം 3മണിക്ക് ഹരിപ്പാട് പള്ളിപ്പാട് വീട്ടു വളപ്പിൽ നടക്കും.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam