മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു, യുവാവിന് ദാരുണാന്ത്യം

Published : Jun 25, 2026, 08:34 AM IST
man died in accident

Synopsis

ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഫോറം മാളിന് മുന്നിലായിരുന്നു അപകടം നടന്നത്.

കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. അയിനി ക്ഷേത്രത്തിന് സമീപം കച്ചേരിപ്പറമ്പ് ലെയിനിൽ ദേവി കൃപയിൽ ബാലസുബ്രഹ്മണ്യന്റെ മകൻ ബി ആകാശ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഫോറം മാളിന് മുന്നിലായിരുന്നു അപകടം നടന്നത്.

ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെയാണ് ആകാശിനെ കുണ്ടന്നൂർ ഭാഗത്ത് നിന്ന് വൈറ്റിലയിലേക്ക് വന്ന കാർ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ്: രാജി. സഹോദരി: അക്ഷയ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയെ പരിചരിക്കാൻ അമേരിക്കയിൽ നിന്നെത്തി, കൊച്ചിയിൽ 83 കാരിയുടെ വിയോഗത്തിന് പിന്നാലെ മകനും മരിച്ചു, ഒരേ ദിവസം സംസ്കാരം, വേദനയോടെ കുടുംബം
അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു, മൂന്നുപേര്‍ കൂടി പിടിയില്‍