രാമനാട്ടുകരയിൽ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടൂറിസ്റ്റ് ബസ്സിടിച്ചു, ദാരുണാന്ത്യം

Published : Feb 17, 2025, 04:30 PM IST
രാമനാട്ടുകരയിൽ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടൂറിസ്റ്റ് ബസ്സിടിച്ചു, ദാരുണാന്ത്യം

Synopsis

മന്‍സൂര്‍ സഞ്ചരിച്ച ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയത്.

കോഴിക്കോട്: രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഫാറൂഖ് കോളേജ് സ്വദേശി കിഴക്കുപ്പാട്ട് മന്‍സൂര്‍ (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം  ഉച്ചക്ക് ശേഷം രാമനാട്ടുകര ബസ് സ്റ്റാന്റിന് സമീപത്തായാണ് അപകടമുണ്ടായത്. മന്‍സൂര്‍ സഞ്ചരിച്ച ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയത്.

യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Read More : കുമാരപുരത്തും കേശവദാസപുരത്തും ബൈക്കിൽ വരികയായിരുന്ന 2 പേരെ തടഞ്ഞ് പരിശോധിച്ചപ്പോൾ കിട്ടിയത് 3.5 കിലോ കഞ്ചാവ്

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ