ഗുണ്ടിൽപേട്ടയിൽ കാര്‍ ലോറിയിലിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

Published : Jan 15, 2020, 09:45 PM IST
ഗുണ്ടിൽപേട്ടയിൽ കാര്‍ ലോറിയിലിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

Synopsis

ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട്ടെ വീട്ടിൽ നിന്നും ബംഗളൂരുവിലേക്ക് കാറിൽ സഞ്ചരിച്ച  ശങ്കർ ഗുണ്ടിൽ പേട്ടയിൽ വച്ച് ലോറിലിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. 

കോഴിക്കോട്: തമിഴ്നാട് ഗുണ്ടിൽപേട്ട അങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട്ടുകാരനായ യുവാവ് മരിച്ചു. ബംഗളൂരു ഇൻഫോസിസിലെ കൺസൾട്ടന്‍റായ കോഴിക്കോട് ചാലപ്പുറം' ശ്രീഅച്യുതം ' വീട്ടിൽ ശങ്കർ രാമകൃഷ്ണൻ (28)  ആണ് മരിച്ചത്. കോഴിക്കോട് ഡെന്റൽ കോളേജ്, റിട്ട. പ്രിൻസിപ്പൽ  ഡോ. ഇ. രാമകൃഷ്ണന്റെയും  ഡോ. ഉഷ രാമകൃഷ്ണന്റെയും, (റിട്ട. പ്രൊഫസർ  ഗവ ആർട്സ് കോളേജ്, കോഴിക്കോട്) മകനാണ് ശങ്കർ.  

ലക്ഷ്മൺ രാമകൃഷ്ണൻ,  (നെതർലാന്റ്സ്), ഡോ.ജാനകി രാമകൃഷ്ണൻ ( അസി.പ്രൊഫസർ  കെ.എം.സി.ടി) എന്നിവർ സഹോദരങ്ങളാണ്. ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട്ടെ വീട്ടിൽ നിന്നും ബംഗളൂരുവിലേക്ക് കാറിൽ സഞ്ചരിച്ച  ശങ്കർ ഗുണ്ടിൽ പേട്ടയിൽ വച്ച് ലോറിലിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ശങ്കറിന്റെ സംസ്കാരം വ്യാഴാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പഞ്ചാബിലെ ചോദ്യ പേപ്പർ ചോർച്ച ഉയർത്തി ബിജെപി, ആംആദ്മി പാർട്ടി സ്ഥാനത്തേക്ക് മാർച്ച്
'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ