പ്രതിഷേധക്കാരെ തണുപ്പിക്കാൻ ചോദ്യ പേപ്പർ ചോർച്ച തടയാനുള്ള നിയമ ഭേദ​ഗതിയും കേന്ദ്ര സർക്കാർ പാസാക്കി. എന്നാൽ വിഷയം ശക്തമായി അവതരിപ്പിക്കുകയാണ് പ്രതിപക്ഷം

ദില്ലി: ചോദ്യ പേപ്പർ ചർച്ചയിൽ ബിജെപി പ്രതിഷേധം. പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ച ഉയർത്തി എഎപി സർക്കാരിന് എതിരെയാണ് പ്രതിഷേധ മാർച്ച്. ആംആദ്മി പാർട്ടി സ്ഥാനത്തേക്കുള്ള മാർച്ച് ദില്ലി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര നയിക്കും. സിജെപി സമരം കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടി ആയിരിക്കെയാണ് പ്രതിപക്ഷത്തിനെതിരെ ബിജെപി വിഷയം തിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര സർക്കാറിനെതിരെ സിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധയമുയർന്നു. 35 ദിവസം നീണ്ട പ്രതിഷേധത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പിന്നാലെ, പാർലമെന്റിലും വിഷയം ചർച്ചയായി. 

പ്രതിഷേധക്കാരെ തണുപ്പിക്കാൻ ചോദ്യ പേപ്പർ ചോർച്ച തടയാനുള്ള നിയമ ഭേദ​ഗതിയും കേന്ദ്ര സർക്കാർ പാസാക്കി. എന്നാൽ വിഷയം ശക്തമായി അവതരിപ്പിക്കുകയാണ് പ്രതിപക്ഷം. ചോദ്യ പേപ്പർ ചോർച്ചയും പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയും പ്രതിപക്ഷം രം​ഗത്തെത്തി. പ്രതിഷേധക്കാർക്ക് നേരെയുള്ള പെല്ലറ്റ് ആക്രമണത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തുടർന്നാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരീക്ഷാ ക്രമക്കേടുകൾ ചർച്ചയാക്കാൻ ബിജെപി ഒരുങ്ങുന്നത്.