നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Published : Jul 28, 2020, 08:43 PM IST
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Synopsis

ദേശീയപാതയിൽനിന്ന് എ.സി.റോഡിലേക്ക് തിരിഞ്ഞുവരുമ്പോൾ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ബൈക്കിടിക്കുകയായിരുന്നു. 

ആലപ്പുഴ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരപരുക്ക്. പള്ളാത്തുരുത്തി സനാതനപുരം മുപ്പതിൽച്ചിറ വീട്ടിൽ സനൽകുമാറിന്റെ മകൻ ഉണ്ണി (21) ആണ് മരിച്ചത്. സഹോദരൻ വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി 11.40-ഓടെ ആലപ്പുഴ ചങ്ങനാശ്ശേരി മുക്കിനുസമീപമാണ് അപകടം. ദേശീയപാതയിൽനിന്ന് എ.സി.റോഡിലേക്ക് തിരിഞ്ഞുവരുമ്പോൾ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ബൈക്കിടിക്കുകയായിരുന്നു. ഹൈവേ പട്രോളിങ് പൊലീസെത്തി ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉണ്ണി മരിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ വിഷ്ണുവിന്റെ നില ഗുരുതരമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു മാസം ഫോൺ ഉപയോഗിച്ചില്ല, സ്വിച്ച് ഓഫ് ചെയ്ത് വച്ചു, കൃഷ്ണഗിരിയില്‍ ഉണ്ടെന്ന് വിവരം കിട്ടി പൊലീസെത്തി; പോക്സോ കേസ് പ്രതി പിടിയിൽ
സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും