ചേര്‍ത്തല: എറണാകുളത്ത് ബെെക്ക് അപകടത്തില്‍ ചേര്‍ത്തല സ്വദേശിയായ യുവാവ് മരിച്ചു. ചേര്‍ത്തല വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ ഓമനക്കുട്ടന്റെയും, അജിതയുടെയും മകന്‍ ജിതിന്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. ചെറായി പാലത്തിലെ കുഴിയില്‍ വീണ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ജിതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. സഹോദരി: ജിനിമോള്‍.
നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
ഹരിപ്പാട്: നിയന്ത്രണം വിട്ട മിനി ലോറി പാഞ്ഞുകയറി ബൈക്ക് യാത്രികന്‍ മരിച്ചു. നെറ്റ്ബോള്‍ കേരളാ ജൂനിയര്‍ ടീം മുന്‍ ക്യാപ്റ്റന്‍ ചന്ദ്രലേഖയുടെ പിതാവും മാടമ്പില്‍ ദേവി സൗണ്ട് ഉടമയുമായ കണ്ടല്ലൂര്‍ തെക്ക് ബേബി ഭവനത്തില്‍ ഇന്ദ്രാത്മജന്‍ (ബേബി-56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ കണ്ടല്ലൂര്‍ തെക്ക് വെണ്ടേശ്ശേരില്‍ ജംഗ്ഷനിലായിരുന്നു അപകടം.
തെക്കുഭാഗത്തേക്ക് പോകുകയായിരുന്ന ഇന്ദ്രാത്മജനെ എതിര്‍ദിശയില്‍ നിന്ന് മണ്ണുകയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു വന്നിടിക്കുകയായിരുന്നു. ബൈക്കില്‍ ഇടിച്ച ശേഷം ലോറി സമീപത്തെ വീടിന്റെ മതിലിലേക്കും ഇടിച്ചു കയറി. മതിലിനും ലോറിക്കുമിടയില്‍പ്പെട്ട ഇന്ദ്രാത്മജനെ കായംകുളത്ത് നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മിനി ലോറിയുടെ ഡ്രൈവര്‍ ഗോപകുമാറും(41) ലോറിക്കുളളില്‍ കുടുങ്ങി. അഗ്‌നിരക്ഷാസേനയാണ് ഇയാളെയും ഡോര്‍ പൊളിച്ച് പുറത്തെടുത്തത്. ഗോപകുമാറിനും കാലിനു പരുക്കേറ്റിട്ടുണ്ട്. ദ്രൗപദിയാണ് ഇന്ദ്രാത്മജന്റെ അമ്മ. ഭാര്യ: ബിന്ദു. മൂത്ത മകള്‍: ഇന്ദുലേഖ. മരുമകന്‍: ഗോകുല്‍.
അപകടത്തില്‍പ്പെട്ട് തേങ്ങാലോറി; റോഡില്‍ നിരന്ന് തേങ്ങകള്‍, പിന്നീട് നടന്നത്...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam