
കാസര്‍കോട്: എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള ബന്തിയോട് ധര്‍മത്തടുക്കയിലെ അബ്ദുല്‍ അസീസ് (35) ആണ് മരിച്ചത്. ഒരാഴ്ചയായി എലിപ്പനി ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഈവർഷം കാസര്‍കോട് സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ എലിപ്പനി മരണമാണിത് . നേരത്തെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ രണ്ടു പേര്‍ മരിച്ചിരുന്നു. ജില്ലയില്‍ 18 പേര്‍ എലിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. 35 പേര്‍ രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
ധർമ്മത്തടുക്ക ചള്ളങ്കയം മംഗലടുക്കയിലെ മുഹമ്മദ് കോട്ടക്കുന്ന് ആസ്യമ്മ ദമ്പതികളുടെ മകനാണ് മരിച്ച അബ്ദുൽ അസീസ് . മൃതദേഹം പൊതുദർശനത്തിന് ശേഷം ചള്ളങ്കയം പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, ബഷീർ, ഖദീജ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam