മകന്‍റെ പിറന്നാളാഘോഷത്തിനിടെ ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാനിറങ്ങി; പിതാവ് അപകടത്തില്‍ മരിച്ചു

Published : Feb 02, 2019, 10:24 AM IST
മകന്‍റെ പിറന്നാളാഘോഷത്തിനിടെ ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാനിറങ്ങി; പിതാവ് അപകടത്തില്‍ മരിച്ചു

Synopsis

പെട്രോളടിച്ച് മടങ്ങിവരവേ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. സുഹൃത്തുമൊത്ത് കഴക്കൂട്ടത്ത് നിന്നും വീട്ടിലേക്ക് മടങ്ങവേ ആണ് അപകടം നടന്നത്. 

തിരുവനന്തപുരം: മകന്‍റെ രണ്ടാം പിറന്നാള്‍ ആഘോഷത്തിനിടെ ബൈക്കില്‍ പെട്രോളടിക്കാന്‍ പോയി മടങ്ങി വരവേ അപകടത്തില്‍പ്പെട്ട പിതാവ് മരിച്ചു.  കുളത്തൂര്‍ എസ്എന്‍നഗറില്‍ അനു(32) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ അപകടം നടന്നത്. ഗുരുതര പരിക്കുകളുമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

സുഹൃത്തുമൊത്ത് കഴക്കൂട്ടത്ത് നിന്നും വീട്ടിലേക്ക് മടങ്ങവേ ആണ് അപകടം. പെട്രോളടിച്ച് മടങ്ങിവരവേ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.  മകന്‍ അഥര്‍വിന്‍റെ രണ്ടാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് ബൈക്കില്‍ പെട്രോളടിക്കാനായി അനു വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് തെറിച്ച് വീണാണ് അപകടം സംഭവിച്ചത്. വെല്‍ഡിംഗ് തൊഴിലാളിയാണ് ജയചന്ദ്രന്‍- സതി ദമ്പതികളുടെ മകനായ അനു. ഭാര്യ ജയലക്ഷ്മി. അപകടത്തില്‍ പരിക്കേറ്റ അനുവിന്‍റെ സുഹൃത്ത് സജി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളീയം വികെ മാധവൻ കുട്ടി മാധ്യമപുരസ്കാരം; ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ എം ബിജുവിന്, നേട്ടം ദൃഷാനയെക്കുറിച്ചുള്ള റിപ്പോർട്ടിന്
വീട്ടിൽ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം; കത്രിക ഉപയോഗിച്ച് വയോധികയുടെ സ്വർണ്ണവള മുറിച്ചെടുത്തു