വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ യാത്ര, സ്കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Published : Aug 10, 2026, 12:51 PM IST
kuttippuram accident

Synopsis

കൊളക്കാട് ഇറക്കം ഇറങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റിഷാലിനെ ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം: വിവാഹസല്‍ക്കാരത്തിന് പുറപ്പെട്ട യുവാവിന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണാന്ത്യം. പൊന്നാനി പുറത്തൂര്‍ തൃത്തല്ലൂര്‍ കുന്നുങ്ങല്‍ സ്വദേശി കുളത്ത് അബ്ദുല്‍ റസാഖിന്റെ മകന്‍ മുഹമ്മദ് റിഷാല്‍ (19) ആണ് മരിച്ചത്. കുറ്റിപ്പുറം കൊളക്കാട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.

ഒരു വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനായാണ് റിഷാലും സുഹൃത്തും സ്കൂട്ടറിൽ യാത്രതിരിച്ചത്. വഴി അറിയാത്തതിനാൽ ​ഗൂ​ഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു യാത്ര. കൊളക്കാട് ഇറക്കം ഇറങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റിഷാലിനെ ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. എന്നാൽ, പൊലീസ് മേഖലയിലെത്തിയിട്ടും അപകടം നടന്ന സ്ഥലം തിരിച്ചറിയാനായില്ല. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് അപകടം നടന്ന സ്ഥലം കൃത്യമായി അറിയാത്തതിനാല്‍ ഏറെ തെരച്ചിലിന് ശേഷം രാത്രി വൈകിയാണ് പോലീസിന് സ്ഥലം കണ്ടെത്താന്‍ സാധിച്ചത്. മാതാവ്: സക്കീന. സഹോദരങ്ങള്‍: റിഫാനിയ, റസല്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനിതാ ഡ്രൈവറെ നിയമിച്ചതിൽ ഹരിത കർമ്മസേനക്കാരുടെ പ്രതിഷേധം; സമരത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യം
നാല് ദിവസമായി കടലിന് നടുവിൽ, ചീനവല കുറ്റിയിൽ അഭയം തേടി ഉടുമ്പ്