ചേർത്തലയിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു, പെൺസുഹൃത്തിനു പരിക്ക്

Published : Mar 30, 2025, 11:35 PM IST
ചേർത്തലയിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു, പെൺസുഹൃത്തിനു പരിക്ക്

Synopsis

ബസ് വരുന്നതുകണ്ട് ബൈക്ക് നിർത്താൻ ശ്രമിച്ചെങ്കിലും ബസിനടിയിലേക്കു ബൈക്ക് തെന്നിവീണാണ് അപകടം.

ചേർത്തല: ചേർത്തല നഗരത്തിൽ ആശുപത്രി കവലയിൽ ബസ് ടൂറിസ്റ്റ് ബസിനടയിൽപെട്ട് വിദ്യാർഥി മരിച്ചു. ചേർത്തല എസ്എൻപുരം എസ്എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് വളവനാട് ചേറുവെളി സജിമോന്റെയും ലിജിമോളുടെയും മകൻ അജയ്(19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അപകടം. നാലുംകൂടിയ കവലയിലായിരുന്നു അപകടം. ബസ് വരുന്നതുകണ്ട് ബൈക്ക് നിർത്താൻ ശ്രമിച്ചെങ്കിലും ബസിനടിയിലേക്കു ബൈക്ക് തെന്നിവീണാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അജയിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: അക്ഷയ്. 

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു