ക്ഷേത്രോത്സവത്തിനിടെ സംഘർഷം, ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു

Published : Jan 29, 2024, 04:58 PM IST
ക്ഷേത്രോത്സവത്തിനിടെ സംഘർഷം, ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു

Synopsis

തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചത്. കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജഗത് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ ക്ഷേത്രോത്സവത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചത്.

ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവനിടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നന്ദു ശിവാനന്ദ്. കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജഗത് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡൻ്റ് ജഗത് സൂര്യനാണ് കേസിലെ ഒന്നാം പ്രതി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ